
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് ഇന്ന് പത്രിക സമർപ്പിക്കും
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് ഇന്ന് രാവിലെ 11 ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ ഏറ്റുമാനൂരിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി എത്തുന്നത്. തുടർന്നു, ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി ഓഫിസിലെത്തി വരണാധികാരിയ്ക്കു മുന്നിൽ പത്രിക സമർപ്പിക്കും.
Third Eye News Live
0