ചുവക്കുന്നു ഏറ്റുമാനൂർ..! ജനഹൃദയങ്ങൾ കീഴടക്കി വിഎൻവി; പ്രചാരണരംഗത്ത് മേൽകൈ നിലനിർത്തി എൽഡിഎഫ്

Spread the love

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലേക്ക്‌ നീങ്ങുമ്പോൾ പ്രചാരണരംഗത്ത് തുടക്കം മുതൽ നേടിയ മേൽകൈ നിലനിർത്തി മുന്നേറുകയാണ് എൽഡിഎഫ്.

video
play-sharp-fill

സിപിഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുത്ത പൊതുയോഗം കൂടി കഴിഞ്ഞതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.
സ്ഥാനാർഥി പ്രഖ്യാപനം മുതൽ ഒരേ മനസ്സോടെ ചലിക്കുന്ന മുന്നണി സംവിധാനം.

ചുവരെഴുത്തും പോസ്റ്ററിങ്ങും ബോർഡുകളും എല്ലാം സ്ഥാനാർഥി പ്രഖാപനം വന്ന നിമിഷങ്ങൾക്കകം മണ്ഡലത്തിൽ നിരന്നിരുന്നു. തുടർന്ന് എൽഡിഎഫ്‌ മണ്ഡലം, ലോക്കൽ, ബൂത്ത് തല കൺവൻഷനുകളും പൂർത്തിയാക്കി.
കുടുംബയോഗങ്ങളിലാണ് എൽഡിഎഫ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഒപ്പം പരമാവധി വോട്ടർമാരെ നേരിൽ കാണുന്ന ഗൃഹസന്ദർശന പരിപാടികളുമായി സ്ഥാനാർഥിയും. വിശ്വാസികളോടൊപ്പം
ദുഖവെള്ളി ആചരണത്തിൽ പങ്കാളിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ക്രിസ്തുരാജ് ദേവാലയത്തിൽ സന്ദർശനം നടത്തി. വിശ്വാസികൾക്ക് നേർച്ചക്കഞ്ഞി വിളമ്പി. തുടർന്ന് കുടമാളൂർ സെൻ്റ് മേരീസ് ചർച്ചിലും സാനിധ്യമറിയിച്ചു. തുടർന്ന് കൈ ജുമ മസ്ജിദ് സന്ദർശിച്ചു. ആളുകളെ നേരിൽ കണ്ടു. തുടർന്ന് അയ്മനത്ത് കുടുംബയോഗത്തിൽ പങ്കെടുത്തു.

ശനിയാഴ്ച ഭവന സന്ദർശനം നടത്തിയാണ് പ്രചാരണം ആരംഭിച്ചത്. മണിയാപറമ്പ് എസ്എൻഡിപി ക്ഷേത്രം ഉത്സവം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുടുംബയോഗങ്ങളിൽ പങ്കെടുത്തു.
തുടർന്ന് അതിരമ്പുഴയിൽ ജനസഹസ്രങ്ങൾ പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ എം എ ബേബിയോടൊപ്പം.

യോഗത്തിന് ശേഷം പതിവ് തെറ്റിക്കാതെ കുടുംബയോഗങ്ങളിലേക്ക്‌. എല്ലായിടത്തും സ്ഥാനാർഥിക്ക് പിന്തുണയുമായി ഏറ്റുമാനൂരിന്റെ മനസ്‌ വ്യക്തമാക്കുന്ന വൻ ജനസഞ്ചയം.