ഏറ്റുമാനൂരില്‍ വീണാ നായര്‍ പുറത്ത്; നര്‍ത്തകി ആതിര ഡി നായര്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി; ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രചാരണത്തിനുണ്ടാകുമെന്ന് വീണ നായർ

Spread the love

കോട്ടയം: ഏറ്റുമാനൂരില്‍ വീണാ നായർക്ക് പകരം പുതിയ സ്ഥാനാർത്ഥിയെ തീരുമാനിച്ച്‌ ട്വന്‍റി ട്വന്‍റി.

video
play-sharp-fill

ആതിര ഡി നായർ എൻഡിഎ സ്ഥാനാർഥിയാകും.
ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമാണ് അതിര ഡി നായർ.

ഏറ്റുമാനൂർ സ്വദേശിയാണ് 25 വയസ്സുകാരിയായ ആതിര. ആദ്യം തീരുമാനിച്ച ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥി വീണാ നായർക്ക് വോട്ടർ പട്ടികയില്‍ പേരില്ലാത്തതിനെ തുടർന്നാണ് മാറ്റം. ട്വന്‍റി ട്വന്‍റിയുടെ ഭാഗമായിത്തന്നെ ഉണ്ടാകുമെന്നും ഏറ്റുമാനൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രചാരണത്തിനുണ്ടാകുമെന്നും വീണാ നായർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികള്‍ ചെയ്തിരുന്നുവെന്ന് വീണ പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ മുൻപ് വോട്ട് ചെയ്തിട്ടുണ്ടെന്നും അവിടെ വോട്ട് ഉണ്ടാകും എന്നാണ് കരുതിയതെന്നും വീണ മാധ്യമങ്ങളോട് പ്രതികരിക്കവേ വിശദമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആണ് വോട്ട് ചെയ്തത്. ജീവിതത്തില്‍ ആകെ ഒരു തവണയാണ് വോട്ട് ചെയ്തത്. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ട് വോട്ടേഴ്സ് ലിസ്റ്റാണ് എന്നറിയാമായിരുന്നു. പക്ഷേ ഒരു തവണ വോട്ട് ചെയ്തതിനാല്‍ വോട്ട് ഉണ്ടാകും എന്നാണ് കരുതിയെന്നും വീണ പറഞ്ഞു.