ഏറ്റുമാനൂർ സുരേന്ദ്രപ്രസ്ഥം അപ്പാർട്ട്മെൻ്റിലെ മോഷണം; മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് കട്ടപ്പന സ്വദേശി

Spread the love

ഏറ്റുമാനൂർ: മോഷണ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി കട്ടപ്പന ഇരട്ടയാർ വള്ളിച്ചിറ വീട്ടിൽ ജോസഫ് എന്ന് വിളിക്കുന്ന ജോസ് (62) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം ഏറ്റുമാനൂർ ജംഗ്ഷനിലുള്ള സുരേന്ദ്രപ്രസ്ഥം അപ്പാർട്ട്മെന്റ് എന്ന കെട്ടിടത്തിന്റെ ഓഫീസ് മുറിയിലെ മേശയ്ക്കുള്ളിൽ നിന്നും 5000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് ഇടുക്കി, കഞ്ഞിക്കുഴി, കട്ടപ്പന, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ സാഗർ, എ.എസ്.ഐ മാരായ സജി,രാധാകൃഷ്ണൻ,വിൽസൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.