video
play-sharp-fill

ഏറ്റുമാനൂർ നഗരസഭ ഹരിതകർമ്മസേന മുഖാന്തിരം വ്യാപാരികളിൽ നിന്നും അന്യായമായി ഈടാക്കി വരുന്ന യൂസർ ഫീ 100 രൂപയാക്കി കുറക്കണമെന്നാവശ്യപ്പെട്ട്  കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നഗരസഭ സെക്രട്ടറിക്കും ചെയർമാനും നിവേദനം നൽകി

Spread the love

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ ഹരിതകർമ്മസേന മുഖാന്തിരം വ്യാപാരികളിൽ നിന്നും അന്യായമായി ഈടാക്കി വരുന്ന യൂസർ ഫീ 150 രൂപ എന്നുള്ളത് 100 രൂപയാക്കി കുറവു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നഗരസഭ സെക്രട്ടറിക്കും ചെയർമാനും നിവേദനം നൽകി.

ചങ്ങനാശ്ശേരി, പാലാ നഗരസഭകളിലേതുപോലെ ഏറ്റുമാനൂരിലും യൂസർ ഫീ 100 രൂപയാക്കി കുറവു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.

ഏരിയാ സെക്രട്ടറി എം കെ സുഗതൻ, ഏരിയ ട്രഷറർ ജിജി സന്തോഷ് കുമാർ, മാർക്കറ്റ് യൂണിറ്റ് സെക്രട്ടറി എൻ ഡി സണ്ണി വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ഈ എസ് ഷിജു എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ചെയർപേഴ്സൺ ഉറപ്പു നൽകി.