
ഏറ്റുമാനൂരില്‍ നടക്കുന്ന വിളംബര യാത്രയില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചാല്‍ കോടതിയലക്ഷ്യം; വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കും: കോണ്‍ഗ്രസ്
ഏറ്റുമാനൂര്‍: നവകേരള സദസുമായി ബന്ധപ്പെട്ട് നാളെ ഏറ്റുമാനൂരില്‍ നടക്കുന്ന വിളംബര ഘോഷയാത്രയില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് കടുത്ത കോടതിയലക്ഷ്യം ആണെന്നും വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍.
കഴിഞ്ഞ 24ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വിദ്യാഭ്യാസേതര പരിപാടികള്‍ക്ക് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന കര്‍ശനമായ മുന്നറിയിപ്പ് സ്കൂള്‍ അധികാരികള്‍ക്ക് നല്‍കിയിരുന്നു. ഇതിനു വിരുദ്ധമായി സംഘാടകസമിതിയിലെ ഉദ്യാഗസ്ഥര്‍ നവകേരള സദസുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗങ്ങളിലും പിന്നീട് സ്കൂള്‍ അധികൃതരെ ഫോണില്‍ വിളിച്ചും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാൻ കര്‍ശന നിര്‍ദേശം നല്‍കിയതോടെ വിളംബര ഘോഷയാത്രയ്ക്കു കുട്ടികളെ പങ്കെടുപ്പിക്കാൻ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നു.
പരീക്ഷക്കാലത്ത് രക്ഷിതാക്കള്‍ ആശങ്കയിലാണ്. കുട്ടികളെ ഇതുപോലുള്ള പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കിടയില്‍ വൻപ്രതിഷേധമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ഉത്തരവിനു വിരുദ്ധമായി വിദ്യാര്‍ഥികളെ വിളംബര ഘോഷയാത്രയില്‍ പങ്കെടുപ്പിച്ചാല്‍ അതിന്‍റെ ഉത്തരവാദികളായ പ്രിൻസിപ്പല്‍, ഹെഡ്മാസ്റ്റര്‍ അടക്കമുള്ള സ്കൂള്‍ അധികൃതര്‍ക്കെതിരേ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം. മുരളി, ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോറോയി പൊന്നാറ്റില്‍, ആര്‍പ്പൂക്കര ബ്ലോക്ക് പ്രസിഡന്‍റ് സോബിൻ തെക്കേടം, ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്‍റ് ടോമി പുളിമാംതുണ്ടം, നീണ്ടൂര്‍ മണ്ഡലം പ്രസിഡന്‍റ് സിനു ജോണ്‍ എന്നിവര്‍ പറഞ്ഞു.