
കോട്ടയം: ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയില്‍ നാലു കടകളില്‍ തീപിടുത്തം.
ഇന്ന് പുലര്‍ച്ചെ 1.20 ഓടെയായിരുന്നു സംഭവം. സല്‍ക്കാര ഹോട്ടല്‍, ഫാമിലി ബ്യൂട്ടി പാര്‍ലര്‍, കൊച്ചുപുരയ്ക്കല്‍ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്.
കൊച്ചുപുരയ്ക്കല്‍ ട്രേഡേഴ്സ് നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
തീ കത്തുന്നത് കണ്ട നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും തീ ആളി കത്തിയതോടെ കോട്ടയത്ത് നിന്നും അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സല്‍ക്കാര ഹോട്ടലിലെയും പുകയില വ്യാപാര കേന്ദ്രത്തിലെയും തീ അണക്കാന്‍ കഴിഞ്ഞെങ്കിലും മറ്റു രണ്ട് കടകളിലും അഗ്നിബാധ തുടരുകയാണ്.
തീ പിടിക്കുന്നത് കണ്ട മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാത്രി ഇലക്ഷന് ഡ്യൂട്ടിക്കെത്തിയ ബിജെപി, കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് വിവരം അഗ്നി രക്ഷാസേനെ അറിയിച്ചത്. ഏറ്റുമാനൂര്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.



