
സ്വന്തം ലേഖകൻ
കോട്ടയം: ദുബായിൽ ബിസിനസ് നടത്തുന്ന എറ്റുമാനൂർ സ്വദേശിയായ വ്യവസായിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കൊട്ടേഷൻ സംഘം പിടിയിൽ
ഏറ്റുമാനൂർ സ്വദേശി ഷെമി മുസ്തഫ (50)യാണ്
ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ കൊട്ടേഷൻ സംഘത്തിൽപ്പെട്ട രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം കൊട്ടേഷനാണെന്നും പിന്നില്‍ ഷെമിയുടെ ബിസിനസ് പങ്കാളിയായ ജെമീൽ മുഹമ്മദ്, ഇയാളുടെ മാനേജറായ
ഷക്കീർ, ആദിൽ ഹസ്സൻ എന്നിവരാണെന്ന് പ്രതികൾ മൊഴി നൽകി.
ഇവർ ഗൂഡാലോചന നടത്തി നേര്യമംഗലം പാലത്തിന് സമീപം വെച്ച് ഷെമി സഞ്ചരിച്ച റെയ്ഞ്ച് റോവർ ഡിഫൻ്ററിൽ ഇന്നോവ കാർ ഇടിപ്പിച്ച് അപകടത്തിൽപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ദുബായിൽ ഇരുവരും പാർട്നർഷിപ്പിൽ തുടങ്ങിയ ബിസിനസിൽ നിന്ന് പിന്മാറിയതിൻ്റെ വൈരാഗ്യമാണ് കൊട്ടേഷന് പിന്നിലെന്നും പ്രതികൾ പറഞ്ഞു.
ഇതിനായി ജെമീൽ മുഹമ്മദ് ബന്ധപ്പെടുന്ന അഞ്ചാമത്തെ കൊട്ടേഷൻ സംഘമാണ് തങ്ങളെന്നും പ്രതികൾ പറഞ്ഞു.
ഇവർ ദിവസങ്ങളായി ഷെമിയെ പിന്തുടരുകയായിരുന്നു. ഷെമി ദുബായിൽ ഗൾഫ് ഫസ്റ്റ് ഷിപ്പിൻ എന്ന ബിസിനസ് സ്ഥാപനം നടത്തിവരികയാണ്. മൂന്നാറിൽ ഐസ് ക്വീൻ റിസോർട്ട്, ജി എഫ് ഹോട്ടൽ & റിസോർട്ട്സ് , എസ് എസ് എം പ്ലാൻ്റേഷൻ തുടങ്ങിയവും ഷെമിയുടെ ഉടമസ്ഥയിലുണ്ട്. കുടുംബവുമായി വർഷങ്ങളായി ദുബായിൽ ആണ് ഷെമിയുടെ താമസം.