
ഏറ്റുമാനൂരിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മുള്‍മുനയില്‍ നിർത്തി പ്രതി; നായ്ക്കളെ മുന്നില്‍നിർത്തിയുള്ള ഭീഷണിക്കുമുന്നില്‍ ഒടുവിൽ പിൻവാങ്ങി ഉദ്യോഗസ്ഥരും
ഏറ്റുമാനൂർ: അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ മുള്‍മുനയില്‍ നിർത്തി ലോംഗ് പെൻഡിംഗ് കേസിലെ പ്രതി.
നായ്ക്കളെ മുന്നില്‍നിർത്തിയുള്ള ഭീഷണിക്കു മുന്നില്‍ ഒന്നും ചെയ്യാനാകാതെ കുഴങ്ങിയ പോലീസ് ഒടുവില്‍ പ്രതിയെ പിടികൂടാതെ മടങ്ങി.
ഏറ്റുമാനൂർ നഗരമധ്യത്തില്‍ സെൻട്രല്‍ ജംഗ്ഷനിലാണ് സംഭവം.
ഏറ്റുമാനൂർ സ്വദേശിയായ യുവാവ് മൂന്നുനില കെട്ടിടത്തിന്‍റെ മുകള്‍നിലയിലാണ് താമസം. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ഇയാള്‍ ഉള്ളിലേക്ക് പ്രവേശിപ്പിച്ചില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായ്ക്കളെ ഉപയോഗിച്ച് പോലീസിനെ ഭീഷണിപ്പെടുത്തിയ ഇയാള്‍ സമൻസോ പോലീസിന്‍റെ നോട്ടീസോ കൈപ്പറ്റാൻ തയ്യാറായതുമില്ല.
സമ്മർദം ചെലുത്തിയും അനുനയിപ്പിച്ചുമൊക്കെ മണിക്കൂറുകളോളം ശ്രമിച്ചിട്ടും ഇയാള്‍ കീഴടങ്ങാൻ തയ്യാറാകാതെ വന്നതോടെ ഒടുവില്‍ പോലീസ് മടങ്ങിപ്പോയി.
Third Eye News Live
0