ഏറ്റുമാനൂർ നഗരസഭ ഷോപ്പിംങ് കോംപ്‌ളക്‌സ് കം മൾട്ടിപ്‌ളസ് തീയറ്റർ നിർമ്മാണം പുരോഗമിക്കുന്നു; വ്യാജ വാർത്ത പ്രചരിപ്പിച്ച ഓൺലൈനിനെതിരെ നടപടിയുമായി നഗരസഭ
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ .നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംങ് കോംപ്ലക്‌സിന്റെ യും മൾട്ടി പളസ് തീയറ്റർ സമുച്ചയത്തിന്റെയും നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 58 കടമുറികളും മുകൾനിലയിൽ തീയറ്റർ സമുച്ചയവും ഉൾപ്പെടുന്നതാണ് ഷോപ്പിംങ് കോംപ്ലക്‌സ്. ഇതിനിടെ കഴിഞ്ഞ ദിവസം ഷോപ്പിംങ് കോപ്ലക്‌സ് നിർമ്മാണത്തെപ്പറ്റി വ്യാജ വാർത്ത ഒരു ഓൺലൈൻ മാധ്യമത്തിൽ വന്നിരുന്നതായി ഏറ്റുമാനൂർ നഗരസഭ അധികൃതർ ആരോപിച്ചു. വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
ചെയർമാന്റെ ചേമ്പറിൽ പദ്ധതിയുടെ അവലോകന യോഗം ചേർന്നു.കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ വാപ്‌കോസ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
എന്നാൽ പദ്ധതി നടത്തിപ്പിൽ വൻ ക്രമക്കേടും അഴിമതിയും എന്ന നിലയിൽ ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതവും വസ്തുതകൾക്ക് നിരക്കുന്നതുമല്ലന്ന് നഗരസഭാ ചെയർമാൻ ജോർജ്ജ് പുല്ലാട്ട് പറഞ്ഞു.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വാപ്‌കോസ് ലിമിറ്റഡിന് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.നഗരസഭാ സെക്രട്ടറി ടെൻഡർ ക്ഷണിച്ചു എന്നാണ് ആക്ഷേപം എന്നാൽ മുൻ എ.ഇ അവധിയിൽ പോകുന്നതിനാൽ നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 25 കോടി രൂപയ്ക്ക് മേൽ വർക്കുകൾ ഏറ്റെടുക്കാൻ അനുവതമുള്ള ഗവൺമെന്റ് ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുകയാണ് സെക്രട്ടറി ചെയ്തത് .ഇത് കൗൺസിൽ തീരുമാനപ്രകാരം പദ്ധതി നടത്തിപ്പിൽ കാലതാമസം നേരിടാതിരിക്കുന്നതിന് വേണ്ടിയാണ്.
ടെൻഡർ ക്ഷണിച്ചതിൽ ഏറ്റവും കുറവ് സെസ്റ്റേജ് ചാർജ്ജ് രേഖപ്പെടുത്തിയ വാപ്‌കോസിന് കരാർ കൗൺസിൽ തീരുമാനപ്രകാരം നൽകി.പ്രസ്തുത പദ്ധതിയിൽ 15 കോടി കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്നുള്ള ലോണും ബാക്കി തുക നഗരസഭാ ഫണ്ടും ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വായ്പ, ടെൻഡർ ,കരാറുകാരുമായുള്ള എഗ്രിമെന്റ് തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ച വിവിധ കൗൺസിൽ യോഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന ധീതമായി ഐക്യകണ്‌ഠേനയാണ് നാടിന്റെ വികസനത്തിൽ പുതിയ പരിപ്രേഷ്യമാവുന്ന പ്രസ്തുത പദ്ധതിയുടെ എല്ലാ ഘട്ടവും അംഗീകരിച്ചത്.
വസ്തുത ഇതായിരിക്കെ ഒരു വിഭാഗം കൗൺസിലർമാർ പദ്ധതിക്കെതിരാണ് എന്ന് ആക്ഷേപം ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമാണന്ന് ചെയർമാൻ പറഞ്ഞു.
ഏറ്റുമാനൂർ നഗരത്തിന്റെ വികസനത്തിന് വലിയ മുതൽകൂട്ടാവുന്ന പദ്ധതി നടപ്പിലാകില്ല എന്ന് പ്രചരിപ്പിച്ച ചില കുത്സിത ബുദ്ധിക്കാർ കരാറുകാർ സമയബന്ധിതമായി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച ഘട്ടത്തിൽ നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നതരത്തിൽ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് പ്രസ്തുത നിർമ്മാണ പ്രവൃത്തി ലഭിക്കാത്ത സ്വകാര്യ കോൺട്രാക്ടർമാരെ പ്രീണിപ്പിക്കാനും ,ഷോപ്പിംങ് കോംപ്ലക്‌സ് നഗരഹൃദയത്തിൽ പൂർത്തിയാവുന്നതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മാണത്തിലിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ വാടകയ്ക്ക് പോകില്ല എന്നു ഭയപ്പെടുന്ന കെട്ടിട മുതലാളിമാരെ സഹായിക്കുന്നതിനും പൊതു ഉടമസ്ഥതയിൽ പണിയുന്ന കെട്ടിട നിർമ്മാണം തടസ്സപ്പെടുത്തുന്നതിന് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാവുന്നതായി സംശയിക്കുന്നതായി ചെയർമാൻ പറഞ്ഞു.
നഗരസഭാ ഭരണസമിതിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിന് നിയമപരമായ ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് അധികൃതർക്ക് കത്ത് നൽകുമെന്നും .അപകീർത്തികരമായ വാർത്ത നൽകിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ ജോർജ്ജ് പുല്ലാട്ട് പറഞ്ഞു.

Third Eye News Live
0