
ഏറ്റുമാനൂർ മത്സ്യമാർക്കറ്റ് ലേലം വിവാദത്തിലേക്ക്: ഐസ് പ്ളാറ്റും മത്സ്യ കച്ചവടത്തിന് എന്ന വ്യാജേനെ മറിച്ച് വിറ്റു
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ലക്ഷങ്ങൾ വിലവരുന്ന ഐസ് പ്ളാന്റ് സ്ഥാപിച്ചിരുന്ന മുറി മത്സ്യ കച്ചവടത്തിനുള്ള മുറി എന്ന വ്യാജേന ലേലം ചെയ്തു നൽകി എന്നാക്ഷേപം. ഏറ്റുമാനൂർ .നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഹോൾസെയിൽ മത്സ്യ മാർക്കറ്റിലെ ഐസ് പ്ലാന്റ് സ്ഥാപിച്ചിരുന്ന മുറി ചെയർമാൻ മാത്രം അറിഞ് മത്സ്യ കച്ചവടത്തിന് ലേലം ചെയ്തു കൊടുത്തു എന്ന് ആക്ഷേപം. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് രാജ്യവ്യാപകമായി ആധുനിക നിലവാരത്തിലുള്ള മാർക്കറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 4 കോടി രൂപ മുടക്കിസ്ഥാപിച്ചതാണ് ഈ മാർക്കറ്റ് . തൊഴിലാളികൾക്കുള്ള വിശ്രമമുറി ,ഐസ് പ്ലാന്റ് ,ടോയ് ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടെ ഉള്ള മാർക്കറ്റ് ഇപ്പോളത്തെ നഗരസഭാ ചെയർമാൻ മുൻപ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ലേലം ചെയ്തു നൽകിയതും ഒട്ടേറെ ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. പിന്നീട് പുതിയ നഗരസഭാ ഭരണ സമിതി പുനർലേലം ചെയ്താണ് പുതിയ കച്ചവടക്കാരെ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ ലേലം പിടിക്കാതെ ഒഴിഞു കിടന്നിരുന്ന സ്റ്റാളുകൾ 2 വർഷത്തിലധികമായി ലേലം ചെയ്തു കൊടുക്കാൻ നടപടി സ്വീകരിക്കണം എന്ന് നഗരസഭാ കൗൺസിൽ പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവാതിരുന്ന സാഹചര്യത്തിൽ കൗൺസിലർമാർ പ്രതിക്ഷേധം ഉയർത്തിയതോടെയാണ് ലേല നടപടികൾ തുടങ്ങിയത് . ഒഴിവായി കിടക്കുന്ന മുറികൾ ലേലം ചെയ്യുക എന്ന തീരുമാനത്തിന്റെ മറവിൽ ലക്ഷകണക്കിന് രൂപ വിലവരുന്ന ഐസ് പ്ലാന്റ് പൊളിച്ച് നീക്കി മത്സ്യ കച്ചവടത്തിന് നൽകിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ദിവസവും ഏറ്റുമാനൂർ മാർക്കറ്റിൽ ലക്ഷകണക്കിന് രൂപയുടെ ഐസാണ് സ്വകാര്യ പ്ലാന്റുടമകൾ വിൽക്കുന്നത് ,പൊതു ഉടമസ്ഥതയിലുള്ള പ്ലാന്റ് പ്രവർത്തനം ആരംഭിച്ചാൽ തങ്ങളുടെ ലാഭത്തിൽ കുറവുണ്ടാവുമെന്ന് കരുതുന്ന തൽപരകക്ഷികൾ ലേലത്തിൽ സ്വാധീനം ചൊലുത്തിയ ധാവാം ഐസ് പ്ലാന്റ് ലേലം ചെയ്യാതെ മുറി എന്ന രീതിയിൽ ലേലം ചെയ്തതിന് പിന്നിലെന്ന് ഒരുവിഭാഗം കൗൺസിലർമാർ ആരോപിച്ചു. തങ്ങൾക്ക് ലഭിച്ച കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഒന്നുംലേലം അംഗീകരിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല എന്ന് കൗൺസിലർമാർ പറയുമ്പോൾ പ്രസ്തുത കൗൺസിൽ തീരുമാനപ്രകാരമാണ് ലേലം അംഗീകരിച്ചിരിക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ ശ്രീ ജോർജ്ജ് പുല്ലാട്ട് പറഞ്ഞു .എന്നാൽ 14 കൗൺസിലർമാർ മാത്രം പങ്കെടുത്തു കൂടിയ നഗരസഭാ കൗൺസിലാണ് ലേലത്തിന് അംഗീകാരം നൽകിയതെന്നും അതിൽ തന്നെ ഐസ് പ്ലാന്റ് പൊളിക്കാൻ തീരുമാനിച്ചിട്ടില്ലന്നും നഗരസഭാ അംഗങ്ങൾ പറയുന്നു.അടുത്തു നടക്കുന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യാനാണ് ഒരു വിഭാഗം കൗൺസിലർമാരുടെ തീരുമാനം. ലക്ഷങ്ങളുടെ മിഷ്യൻ യാതൊരു മാനധ ണ്ഠവും പാലിക്കാതെ പൊളിച്ചുമാറ്റുവാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും എതിരെ വകുപ്പ് മന്ത്രിക്ക് പരാധി നൽകാനും നഷ്ടം ഇവരിൽ നിന്നീടക്കാനും കത്ത് നൽകാനുള്ള തീരുമാനത്തിലാണ് തൊഴിലാളികൾ.