
കോട്ടയം: ഏറ്റുമാനൂരില്‍ നിര്‍ധനയായ വീട്ടമ്മയുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ 12നാണു തൊടുപുഴ സ്വദേശിനിയും കോതനല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന ലോട്ടറി വില്‍പനക്കാരി ചേരിചട്ടിയില്‍ പി.കെ.
രാജിയുടെ 120 ലോട്ടറി ടിക്കറ്റുകള്‍ പേരൂര്‍ കവലയില്‍നിന്നു മോഷണം പോയത്. 50 രൂപ വീതം വിലവരുന്ന 120 ധനലക്ഷ്മി ലോട്ടറി ടിക്കറ്റുകളാണ് കവര്‍ന്നത്.
ഫലം വന്നപ്പോള്‍, കവര്‍ന്ന ടിക്കറ്റുകളില്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനവും ഉണ്ടായിരുന്നു. സംഭവമറിഞ്ഞപ്പോള്‍ മുതല്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മോഷ്ടാവ് സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ മാറ്റി പണം വാങ്ങാനെത്തുമ്പോള്‍ പിടികൂടാനാകുമെന്ന നിഗമനത്തിലാണ് പോലീസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. മോഷണം പോയ ലോട്ടറി ടിക്കറ്റുകളില്‍ ഏജന്‍സിയുടെ സീലും പതിച്ചിരുന്നു.
മോഷ്ടാവിനെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയാണ്. വൈകാതെ ഇയാള്‍ പോലീസിന്‍റെ പിടിയിലാകും