
ഏറ്റുമാനൂർ: ക്ഷീരവികസന വകുപ്പ്, ഏറ്റുമാനൂർ ബ്ലോക്കിലെ ക്ഷീര സംഘങ്ങൾ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സംയുക്ത സഹകരണത്തോടെ ശ്രീകണ്ഠമംഗലം ക്ഷീരോല്പാദക സഹകരണ
സംഘത്തിന്റെ ആതിഥേയത്വത്തിൽ അതിരമ്പുഴ ലിസ്യൂ പള്ളി ഹാളിൽ വെച്ച് ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീരസംഗമം നാളെ രാവിലെ 10 ന് നടക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ അധ്യക്ഷത വഹിക്കുന്ന യോഗം
സഹകരണ – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്യും. കന്നുകാലി പ്രദർശനം, സെമിനാറുകൾ, ഗവൃജാലകം, ക്ഷീരകർഷകരെ ആദരിക്കൽ , ഡയറി പ്രദർശനമേള, പൊതു സമ്മേളനം തുടങ്ങിയ വിവിധ

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടികൾ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടത്തപ്പെടും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീര കർഷകർ തുടങ്ങി നിരവധി ആളുകൾ ബ്ലോക്ക് ക്ഷീരസംഗമത്തിൽ പങ്കെടുക്കും.