video
play-sharp-fill

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം:24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ്‌ എയ്ഡ് പോസ്റ്റ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്സ് ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം:24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ്‌ എയ്ഡ് പോസ്റ്റ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്സ് ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്സ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്യാം പ്രകാശ്‌, കോട്ടയം ഡി.വൈ.എസ്.പി മുരളി എം,കെ , ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ് എന്നിവർ പങ്കെടുത്തു. ഇന്നുമുതൽ 20 വരെയാണ് ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്യൂട്ടിക്കായി കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നിവയുമായി ബന്ധപ്പെട്ട് നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ കൂടുതൽ പോലീസിനെ വിന്യസിക്കുന്നതുമായിരിക്കുമെന്നും ജില്ലാപോലീസ്‌ മേധാവി പറഞ്ഞു.