video
play-sharp-fill

ഏറ്റുമാനൂർ ബിവറേജ് ഷോപ്പിന് സമീപം വെച്ച്     വാക്കുതർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഏറ്റുമാനൂർ ബിവറേജ് ഷോപ്പിന് സമീപം വെച്ച് വാക്കുതർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പേരൂർ മന്നാമല ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ സലിം മകൻ സിയാദ് (26), കാണക്കാരി തടത്തില്‍പറമ്പില്‍ വീട്ടിൽ ഹനിഫാ മകൻ സലിം (39) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഏറ്റുമാനൂർ ബിവറേജ് ഷോപ്പിന് സമീപം വച്ച് പേരൂർ സ്വദേശിയായ യുവാവുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇരുവരും ചേർന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ സിയാദിന് ഏറ്റുമാനൂർ സ്റ്റേഷനിൽ ഒരു അടിപിടി കേസും, സലീമിന് കുറവിലങ്ങാട് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളും നിലവിലുണ്ട്.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി പി ജോയ്, സുഭാഷ് വാസു, സെയ്ഫുദ്ദീൻ, പ്രവീൺപി.നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.