play-sharp-fill
ഏറ്റുമാനൂരില്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാര്‍ കത്തിനശിച്ചു; കാറിനുള്ളില്‍ നിന്നും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു;  കത്തി നശിച്ചത് ഇടുക്കി രജിസ്ട്രേഷനിലുള്ള കാര്‍; ഒഴിവായത് വൻ അപകടം

ഏറ്റുമാനൂരില്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാര്‍ കത്തിനശിച്ചു; കാറിനുള്ളില്‍ നിന്നും ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു; കത്തി നശിച്ചത് ഇടുക്കി രജിസ്ട്രേഷനിലുള്ള കാര്‍; ഒഴിവായത് വൻ അപകടം

സ്വന്തം ലേഖിക

കോട്ടയം: ഏറ്റുമാനൂര്‍ എംസി റോഡില്‍ ഡിവൈഡറില്‍ ഇടിച്ചു തെറിച്ച്‌ മറിഞ്ഞ കാര്‍ കത്തിനശിച്ചു.

കാറിനുള്ളില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി 11.30ന് എംസി റോഡില്‍ ഏറ്റുമാനൂര്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് മുന്നിലെ സെന്‍ട്രല്‍ ജംഗ്ഷനിലെ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് റോഡിന്റെ വശത്തേക്ക് മാറ്റി.

മറിഞ്ഞ കാര്‍ നേരെയാക്കിയ ശേഷം നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കാറിന് തീപിടക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഓടി മാറി. കാര്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു.

ഈ സമയം കാറിനുള്ളില്‍ നിന്നും ഇറങ്ങിയ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ ചേര്‍ന്ന് കാറിന്റെ തീ നിയന്ത്രണവിധേയമാക്കി.

ഇടുക്കി രജിസ്ട്രേഷനിലുള്ള കാര്‍ ആണ് കത്തി നശിച്ചത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.