തിരുവുത്സവത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെമ്പിൾ പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു ; ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐ പി എസ് കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രത്തിലെ  തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെമ്പിൾ പോലീസ് കൺട്രോൾ റൂം  പ്രവർത്തനം ആരംഭിച്ചു.

video
play-sharp-fill

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂം  കോട്ടയം ജില്ലാ പോലീസ് മേധാവി  ഷാഹുൽഹമീദ് എ , ഐ പി എസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്യാം  കെ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭിലാഷ്, എസ് ഐമാരായ തോമസ് ജോസഫ്, ജയപ്രകാശ്, രാജീവ്, ഉദയൻ എന്നിവരും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group