video
play-sharp-fill

വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.71 ഗ്രാം  എം ഡി എം എ യുമായ് യുവാവ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.71 ഗ്രാം എം ഡി എം എ യുമായ് യുവാവ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

Spread the love

ഏറ്റുമാനൂർ : വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായ് യുവാവ് അറസ്റ്റിൽ. ഏറ്റുമാനൂർ തോട്ടിപ്പറമ്പിൽ വീട്ടിൽ മാത്യു എബ്രഹാം (35) ആണ് ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിലായത്.

ഏറ്റുമാനൂർ ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടുന്നത്.

പരിശോധനയിൽ ഇയാളിൽ നിന്നും 1.71 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷൻ എസ്. എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ അഖിൽദേവ്, മനോജ്, എ.എസ്.ഐ സജി,സി.പി.ഓ മാരായ ജ്യോതി കൃഷ്ണൻ, വിനീഷ് കെ.യു, ജോസ്, ബാലഗോപാൽ, ഡെന്നി, അജിത്ത്.എം.വിജയൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.