
ഏറ്റുമാനൂർ പേരൂരിൽ പഞ്ചറായതിനെ തുടർന്ന് വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ചു: മോഷ്ടിച്ചത് 3.75 ലക്ഷം രൂപയുടെ ബൈക്ക്: ലോക്ക് ഡൗണിലും രാത്രി മോഷണത്തിൽ നാട് ഞെട്ടി
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: പഞ്ചറായതിനെ തുടർന്ന് വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് മോഷണം പോയി. ഏറ്റുമാനൂർ പേരൂർ പൂവത്തുംമൂട് അരയിരത്ത് കുഴിമറ്റത്തിൽ സിദ്ധാർഥ് എസ്. നായരുടെ കെ.എൽ. 33 കെ.7327 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കെ.ടി.എം ഡ്യൂക്ക് മോഡൽ ബൈക്കാണ് വ്യാഴാഴ്ച അർദ്ധ രാത്രി 12 മണിക്ക് ശേഷം മോഷണം പോയത്. 3.75 ലക്ഷത്തോളം വിലയുള്ള ബൈക്കാണിത്.
സ്വകാര്യ ഫൈനാൻസ് സ്ഥാഥപനത്തിലെ ജീവനക്കാരനായ സിദ്ധാർഥ്, വാടകയ്ക്ക് താമസിക്കുന്ന പേരൂരിലെ വീടിൻ്റെ മുറ്റത്ത് രണ്ട് ഓട്ടോയും, അഞ്ച് ഇരുചക്രവാഹനങ്ങളും നിർത്തിയിട്ടിരുന്നു. ഇതിൽ ഡ്യൂക്ക് ബൈക്ക് മാത്രമാണ് മോഷ്ടാക്കൾ കവർന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിൻ്റ മുൻ ചക്രം പഞ്ചറായിരുന്നു. ഹാൻഡിൽ ലോക്ക് ചെയ്തിരുന്നതുമാണ്.
ഇതിനാൽ ലോക്ക് തകർത്ത് തള്ളി നീക്കിയോ ,അല്ലെങ്കിൽ ബൈക്ക് മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോയിട്ടുണ്ടാവുമെന്നാണ് നിഗമനം. വീട്ടുകാർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.
പേരൂർ- ഏറ്റുമാനൂർ ഭാഗങ്ങളിൽ മോഷണം പതിവാകുന്നതായും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. കൊവിഡ് കാലത്ത് രാത്രിയിൽ പൊലീസിൻ്റെ വാഹന പരിശോധന ശക്തമാണ്. ഇതിനിടെയാണ് ബൈക്ക് മോഷണം നടന്നിരിക്കുന്നത്. ഇതിൽ ഇപ്പോൾ ഞെട്ടിവിറച്ചിരിക്കുകയാണ് നാട്.