video
play-sharp-fill
ഏറ്റുമാനൂരിൽ സ്ഥിതി അതീവ ഗുരുതരം: സമ്പർക്ക വ്യാപനത്തിന്റെ വക്കിൽ ഏറ്റുമാനൂർ; കൊവിഡ് നിയന്ത്രിക്കാൻ ഏറ്റുമാനൂർ മാർക്കറ്റിലെ എല്ലാ കടകളും അടയ്ക്കുന്നു; തുറക്കുന്നത് മെഡിക്കൽ സ്‌റ്റോറുകൾ മാത്രം; ഹോട്ടലുകളിൽ പാഴ്‌സൽ ലഭിക്കും

ഏറ്റുമാനൂരിൽ സ്ഥിതി അതീവ ഗുരുതരം: സമ്പർക്ക വ്യാപനത്തിന്റെ വക്കിൽ ഏറ്റുമാനൂർ; കൊവിഡ് നിയന്ത്രിക്കാൻ ഏറ്റുമാനൂർ മാർക്കറ്റിലെ എല്ലാ കടകളും അടയ്ക്കുന്നു; തുറക്കുന്നത് മെഡിക്കൽ സ്‌റ്റോറുകൾ മാത്രം; ഹോട്ടലുകളിൽ പാഴ്‌സൽ ലഭിക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുന്നതോടെ ഏറ്റുമാനൂർ മാർക്കറ്റിൽ സ്ഥിതി ഗതികൾ അതീവ ഗുരുതരം. ഏറ്റുമാനൂരിലെ എല്ലാ കടകളും ചൊവ്വാഴ്ച മുതൽ ഒരാഴ്ചത്തേയ്ക്കു അടച്ചിടാനും തീരുമാനം ആയിട്ടുണ്ട്.

ഏറ്റുമാനൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് മാർക്കറ്റിലെ കടകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ ജൂലായ് 27 വരെ കടകൾ അടച്ചിടുന്നതിനായാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും, കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ലെങ്കിൽ നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും, മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് ഏറ്റുമാനൂരിൽ തുറന്നു പ്രവർത്തിക്കുക. ഹോട്ടലുകളിൽ പാഴ്‌സൽ നൽകുന്നതിനു മാത്രമാണ് അവസരം ഒരുക്കുക. തുറക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണം കർശനമാക്കുക, ഹോം ഡെലിവറി നൽകുന്നവർ കർശന നിർദ്ദേശങ്ങൾ അനുസരിക്കുക എന്നീ നിബന്ധനകളോടൊയാണ് തീരമാനം.

മത്സ്യ മാർക്കറ്റിൽ രണ്ടു തൊഴിലാളികൾക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ പച്ചക്കറിമാർക്കറ്റിൽ പച്ചക്കറി എടുക്കാൻ എത്തിയ ലോറി ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ഏറ്റുമാനർ മാർക്കറ്റിലൈ ജീവനക്കാർക്ക് പരിശോധനയിൽ നെഗറ്റീവ് റിപ്പോർട്ട് അണ് ലഭിച്ചതെങ്കിലും ആശ്വസിക്കാൻ കഴിയില്ലന്നാണ് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ മാർക്കറ്റ് അടയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൂടുതൽ ആളുകളിലേക്ക് രോഗം പടരുന്നതോടെ ഏറ്റുമാനൂരിലെ വിവിധ ഭാഗങ്ങളിൽ അണുവിമുക്തമാക്കി.