ഏറ്റുമാനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവന്റെ അതിരമ്പുഴ, നീണ്ടൂർ മേഖലയിലെ പര്യടന പരിപാടി ശ്രദ്ധേയമായി: റോസാപ്പൂക്കളും പഴവർഗങ്ങളും ഉപഹാരങ്ങളും നല്‍കിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

Spread the love

കോട്ടയം: ഏറ്റുമാനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ.വാസവന്റെ അതിരമ്പുഴ, നീണ്ടൂർ മേഖലയിലെ പര്യടന പരിപാടി ഒന്നു വേറിട്ടതായിരുന്നു. നാടിന്റെ വികസനത്തിൽ ഏറെ സന്തോഷിക്കുന്ന നാട്ടുകാർ തങ്ങളുടെ നേതാവിന് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.

video
play-sharp-fill

വീടുകള്‍ക്ക് മുന്നില്‍ കാത്തുനിന്ന ജനം കൈവീശിയും റോസാപ്പൂക്കളും പഴവർഗങ്ങളും ഉപഹാരങ്ങളും നല്‍കിയുമാണ് സ്ഥാനാർത്ഥിയോടുള്ള തങ്ങളുടെ ഇഷ്ടം പ്രകടമാക്കിയത്.

രാവിലെ അതിരമ്പുഴ പഞ്ചായത്തിലെ വട്ടുകുളത്ത് നിന്ന് ആരംഭിച്ച പര്യടനം നീണ്ടൂരില്‍ വാസ്‌കോ കവലയിലാണ് അവസാനിച്ചത്. വട്ടുകുളം ജംഗ്ഷനിലെ ഉദ്ഘാടനവേദിയില്‍ വീട്ടമ്മമാരുടെയും യുവാക്കളുടെയും നിറസാന്നിധ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂടിനെ തോല്‍പ്പിക്കുന്ന ആവേശകരമായ മുദ്രാവാക്യം വിളികളോടെ സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചാനയിച്ചു.
സ്ത്രീകളും കുട്ടികളും അടങ്ങുന്നവൻ ജനാവലിയാണ് ഓരോ പോയിന്റിലും സ്വീകരണത്തിനായി കാത്തുനിന്നത്.