
ഏറ്റുമാനൂർ: മനയ്ക്കപ്പാടത്തുനിന്ന് ഏറ്റുമാനൂർ റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡില്‍ നിറയെ ചെറുതും വലുതുമായ കുഴികളാണ്.
ഈ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികളുടെ ആഴം മനസിലാക്കാനുമാകില്ല.
ഇതുവഴി പോകുന്ന വാഹനങ്ങള്‍ ആഴം മനസിലാക്കാതെ കുഴികളില്‍ച്ചാടി അപകടങ്ങള്‍ സംഭവിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ ചാടി മറിയുന്നത് പതിവാണ്.
വാഹനത്തിന് കേടുപാടുകളും യാത്രക്കാർക്ക് പരിക്കും സംഭവിക്കുന്നു. ഓട്ടോറിക്ഷകളും അപകട ഭീതിയിലാണ് ഇതുവഴി കടന്നുപോകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമൃത് പദ്ധതിയുടെ ഭാഗമായി 4.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്നുവരികയാണ്. ഈ റോഡിന്‍റെ നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടും. എന്നാല്‍, പദ്ധതി പൂർത്തിയാക്കുന്നതില്‍ സംഭവിക്കുന്ന കാലവിളംബമാണ് പ്രശ്നമാകുന്നത്.
റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.