കോട്ടയം ഏറ്റുമാനൂരിൽ നിയന്ത്രണം നഷ്ടമായ പിക്ക് അപ്പ്‌ വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് അപകടം

Spread the love

 

ഏറുമാത്തൂർ: ഏറ്റുമാനൂരിൽ നിയന്ത്രണം നഷ്ടമായ പിക്ക് അപ്പ്‌ വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് അപകടം

ഇന്ന് രാവിലെ ഏട്ഴരയോടെ എംസി റോഡിൽ ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നും പച്ചക്കറിയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് വളഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന പച്ചക്കറികൾ റോഡിൽ നിരന്നു.

ക്രെയിൻ എത്തിച്ചാണ് വാഹനം നിവർത്തിയത്. കെ എസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചു.