
ഏറ്റുമാനൂർ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയെ വെറുതെ വിട്ടു. അറ്റസ്റ്റേഷനായി ഹോം ഇന്റലിജൻസ് ഡിപ്പാർട്മെന്റിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടു കോടതി വെറുതെ വിട്ടു.
നീണ്ടൂർ സ്വദേശി ജിബോ അലക്സിനെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നിസ്സാം.എയാണ് വെറുതെ വിട്ടത്.
2016 ൽ പ്രതി നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിച്ച ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് അറ്റെസ്റ്റേഷനായി ഹോം ഇന്റലിജൻസ് ഡിപ്പാർട്മെന്റിൽ സമർപ്പിച്ചതു നിമിത്തം വ്യാജരേഖയുണ്ടാക്കിയ കുറ്റ കൃത്യം ചെയ്തു എന്ന കേസിലാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിക്കുവേണ്ടി അഭിഭാഷകരായ അഡ്വ.നിധിൻ റെജി കുര്യാക്കോസ്, അഡ്വ. സുധിൻ സതീശ് , അഡ്വ.കീർത്തന.പി.ഡി , അഡ്വ.ജീഷ്ണ.കെ.ബിനീജ്, അഡ്വ.സ്റ്റേർളി എലിസബത്ത് എബ്രഹാം, അഡ്വ.പാർവതി.ആർ എന്നിവർ ഹാജരായി.



