
കുടുംബശ്രീ വായ്പ തിരിച്ചടക്കാൻ വഴിയില്ല, തിരിച്ചടവ് മുടങ്ങിയത് നോബി പണം തരാത്തതിനാൽ; തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതിയും നൽകി; ഏറ്റുമാനൂരിൽ മരിച്ച ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയില്‍ മാസങ്ങൾക്ക് മുന്‍പ് ഷൈനിയും കുടുംബശ്രീ പ്രസിഡന്റും തമ്മിൽ നടത്തിയ സംഭാഷണം പുറത്ത്.
കുടുംബശ്രീ വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്നും നോബി പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഷൈനി ശബ്ദ സന്ദേശത്തിൽ പറയുന്നു.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി മള്ളുശ്ശേരി സെന്റ് തോമസ് ക്നാനായ പള്ളി സംയുക്ത സംഘടനകൾ രംഗത്തുവന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഷൈനിക്കും മക്കൾക്കും നീതി കിട്ടണമെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സംയുക്ത സംഘടനാ ഭാരവാഹികൾ പറഞ്ഞു.
Third Eye News Live
0