video
play-sharp-fill

ഏറ്റുമാനൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ടി എന്‍ ഹരികുമാര്‍ എത്തിയതോടെ പ്രചാരണയോഗങ്ങൾ ആവേശക്കടലായി ; വിറളിപൂണ്ട ഇടത്- വലത് മുന്നണികള്‍ പോസ്റ്ററില്‍ കരിഓയില്‍ ഒഴിച്ചു; നാടും നാട്ടുകാരും അറിയുന്ന ഹരിക്ക് പിന്തുണയുമായി ആയിരങ്ങൾ

ഏറ്റുമാനൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ടി എന്‍ ഹരികുമാര്‍ എത്തിയതോടെ പ്രചാരണയോഗങ്ങൾ ആവേശക്കടലായി ; വിറളിപൂണ്ട ഇടത്- വലത് മുന്നണികള്‍ പോസ്റ്ററില്‍ കരിഓയില്‍ ഒഴിച്ചു; നാടും നാട്ടുകാരും അറിയുന്ന ഹരിക്ക് പിന്തുണയുമായി ആയിരങ്ങൾ

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ഏറ്റുമാനൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ടി എന്‍ ഹരികുമാര്‍ എത്തിയതോടെ ഇടത്- വലത് മുന്നണികളില്‍ ആശങ്കയേറുന്നു. ബിഡിജെഎസിന് നിശ്ചയിച്ചിരുന്ന സീറ്റ് ബിജെപി ഏറ്റെടുത്തതോടെയാണ് ഏറ്റുമാനൂരില്‍ ഹരികുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്.

മുന്‍ കോട്ടയം നഗരസഭാ കൗണ്‍സിലറും ബിജെപി മധ്യമേഖലാ സെക്രട്ടറിയും ജില്ലയില്‍ വലിയ ജനസ്വാധീനവും കക്ഷിരാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങളുമുള്ള ഹരികുമാര്‍ സ്ഥാനാര്‍ത്ഥിയായതോടെ ഇടത്- വലത് മുന്നണികള്‍ തനിനിറം പുറത്ത് കാണിച്ചു തുടങ്ങി. കുടമാളൂര്‍ ഭാഗത്ത് പതിച്ചിരുന്ന ഹരിയുടെ പോസ്റ്ററുകള്‍ വ്യാപകമായി കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല്പത് വര്‍ഷക്കാലം കൗണ്‍സിലറും മുന്‍നഗരസഭാ ചെയര്‍മാനും ആയിരുന്ന കെആര്‍ജി വാര്യരെ പരാജയപ്പെടുത്തി, കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലം പിടിച്ചെടുത്ത ചരിത്രമുള്ളയാളാണ് ടിഎന്‍ ഹരികുമാര്‍. ജില്ലയില്‍ ബിജെപിയുടെ മുഖമായ് തീര്‍ന്ന ഹരിയെ കോണ്‍ഗ്രസിന് ഭയമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏഴരപ്പൊന്നാനയുടെ നാടായ, വിശ്വാസി സമൂഹം ഏറെയുള്ള ഏറ്റുമാനൂരില്‍, വിശ്വാസി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച എല്‍ഡിഎഫിനും ഹരിയുടെ സ്ഥാനാര്‍ത്ഥിത്വം ആശങ്കയാകുന്നുണ്ട്.

പ്രതിപക്ഷ ബഹുമാനം വച്ചുപുലര്‍ത്തേണ്ട സാഹചര്യത്തിലാണ് ഇടത്- വലത് മുന്നണികളുടെ ഇത്തരം വിലകുറഞ്ഞ നാടകങ്ങള്‍ അരങ്ങേറുന്നത്. എല്‍ഡിഎഫും യുഡിഎഫും കണ്ണ് വച്ചിരിക്കുന്ന ഏറ്റുമാനൂരില്‍ ബിജെപി പ്രതിനിധിയായി ഹരി എത്തിയതോടെ ശക്തമായ ത്രികോണ മത്സരം അരങ്ങേറുമെന്ന കാര്യം നിശ്ചയമാണ്.

 

Tags :