ഉടമസ്ഥൻ അറിയാതെ കമ്പനി വസ്തുക്കൾ യൂട്യൂബ് ചാനൽ മുഖേന വിൽപ്പന, വ്യാജ പ്രമാണം ചമച്ച് പണം തട്ടൽ: മധ്യവയസ്കനെ കബളിപ്പിച്ച് 93 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

കോട്ടയം: ഏറ്റുമാനൂരിൽ മധ്യവയസ്കന്റെ സ്ഥാപനത്തിൽ നിന്നും 93 ലക്ഷം രൂപ തട്ടിയ പ്രതിയെ പോലീസ് പിടികൂടി. തൊടുപുഴ കരിങ്കുന്നം സ്വദേശി മനോജ് ജോസഫ് (48) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

അതിരമ്പുഴ സ്വദേശിയായ മധ്യവയസ്കന്റെ ഉടമസ്ഥതയിലുള്ള മന്നക്കുളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെയർ ലൈൻ അക്കാദമി എന്ന സ്ഥാപനത്തിലെ മാനേജരായിരുന്ന ഇയാൾ ഉടമസ്ഥൻ അറിയാതെ സുഹൃത്തുമായി ചേർന്ന് സ്ഥാപനത്തിലെ ഹെയർ പ്രോഡക്ടുകൾ ഇയാളുടെ പേരിലുള്ള യൂട്യൂബ് ചാനൽ വഴി വിൽപ്പന നടത്തി പണം സമ്പാദിക്കുകയായിരുന്നു.

 

മധ്യവയസ്കന്റെ കള്ള ഒപ്പിട്ട് വ്യാജ പ്രമാണം ചമച്ച് പൈസ മേടിക്കുകയും ചെയ്തു. കൂടാതെ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 200 കിലോയോളം മുടിയും, ലക്ഷക്കണക്കിന് രൂപയും, 10,000 യുഎസ് ഡോളറും ഉൾപ്പെടെ 93 ലക്ഷത്തിൽ പരം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കമ്പ്യൂട്ടറും, മൊബൈൽ ഫോണും ഇവർ മോഷ്ടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.