
ഏറ്റുമാനൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം; മോഷ്ടാക്കൾ അകത്ത് കടന്നത് പൂട്ട് തകർത്ത്; അന്വേഷണം ഊർജിതമാക്കി പോലീസ്
സ്വന്തം ലേഖകൻ
കോട്ടയം : ഏറ്റുമാനൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. അതിരമ്പുഴ റോഡിലെ മൂന്ന് കടകളിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്.
കേരള സ്പൈസസ് , കുഴിക്കാട്ടിൽ സ്റ്റോഴ്സ് , സമീപത്തെ സ്റ്റേഷനറി ആന്റ് കൂൾബാർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ ഷട്ടറിന്റെ താഴ് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മേശകളുടെ പൂട്ട് തകർത്ത് പണം അപഹരിക്കുകയായിരുന്നു . പണമൊഴിച്ച് മറ്റ് സാധന സാമഗ്രികൾ ഒന്നും മോഷണം പോയിട്ടില്ല. ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0