
ഏറ്റുമാനൂർ :ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ഇന്ന് രാത്രി 12ന് നടക്കും. ഏറ്റമാനൂരപ്പന്റെ സ്വർണ്ണ വിഗ്രഹം ആസ്ഥാന മണ്ഡപത്തിലെ പീഠത്തിൽ രാത്രി 11.30ന് പ്രതിഷ്ടിക്കും.
അതിന് മുന്നിൽ ചെറിയ ആനയെയും ഒരു വശത്തു നാലും മറുവശത്ത് മൂന്നും പൊന്നാനകളെയും അലങ്കരിച്ചു വെയ്ക്കും. തുടർന്നാണ് ഏഴരപ്പൊന്നാന ദർശനം. ക്ഷേത്രത്തിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
ഉത്സവത്തിന്റ എട്ടാം ദിവസമായ ഇന്ന് രാവിലെ 11ന് എസ്.എൻ.ഡി.പി യോഗം 40ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള പ്രസാദമൂട്ടും വൈകിട്ട് 6.30ന് ദേശ താലപ്പൊലിയും നടക്കും. കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോയിന്റ് കൺവീനർ വി.ശശികുമാർ, മേഖല കൺവീനർ കെ.എൻ അശോകൻ, ദേവസ്വം അസി. കമ്മീഷണർ ഗീതു മോഹൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.അഭിലാഷ്, ആശ തുഷാർ വെള്ളാപ്പള്ളി, വനിതാസംഘം കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ,സെക്രട്ടറി സൂക്ഷമ മോനപ്പൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. ശാഖാ പ്രസിഡന്റ് പി.എൻ ശ്രീനിവാസൻ ദീപം തെളിക്കും.
രാവിലെ ഏഴിന് ശ്രീബലി. സ്‌പെഷ്യൽ പഞ്ചാരിമേളം പത്മശ്രീ ജയറാം നയിക്കും.11.30ന് ഏലൂർ ബിജുവും ശിഷ്യരും അവതരിപ്പിക്കുന്ന സോപാന ധ്വനി.
12ന് തുള്ളൽത്രയം. ഒന്നിന് സംഗീതസദസ്, ഉത്സവബലിദർശനം, 1.30.ന് സംഗീതസദസ്, രണ്ടിന് ഭജന,2.30ന് സംഗീതസദസ്, 2.50 മുതൽ തിരുവാതിര.
വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, 6.30ന് താലപ്പൊലി സമർപ്പണം, 9ന് വിളക്ക് 9.30ന് ഡാൻസ് ചലച്ചിത്ര നടി നവ്യാ നായരും സംഘവും. 12ന് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനം. രണ്ടിന് വലിയവിളക്ക്



