
കോട്ടയം : ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരോട് ക്യൂ നിയന്ത്രിക്കാന്‍ നിന്ന വ്യക്തി മോശമായി പെരുമാറിയതായി പരാതി.ഭക്തരെ നിയന്ത്രിക്കാന്‍ ക്ഷേത്രത്തില്‍ ആരെയും
നിയോഗിച്ചിട്ടില്ലെന്നു ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ എത്തിയ ഭക്തരോടാണ് സോപാനത്ത് വച്ച് ക്യൂ നിയന്ത്രിക്കാന്‍ നിന്നയാള്‍ മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
പ്രദോഷദിവസം ഏറ്റുമാനൂരമ്ബലത്തില്‍ പോയപ്പോള്‍ ഉണ്ടായ മോശം അനുഭവം എന്ന പേരില്‍ ഒരു ഭക്ത കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അകത്ത് സോപാനത്ത് ആളുകളെ നിയന്ത്രിക്കാന്‍ നില്‍ക്കുന്ന ഒരാള്‍ വളരെ മോശമായിട്ടാണ് ഭക്തരോട് പെരുമാറുന്നത്.സാമ്ബ്രാണി തിരിയുടെ കവര്‍വച്ച് മിക്കവരുടേയും തലയിലും പുറത്തും അടിച്ച് തൊഴുതത് മതി മാറ് മാറ് എന്ന് പറഞ്ഞ് ഒച്ചവെക്കുകയാണ് അയാള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എനിക്കും കിട്ടി ഒരടിയെന്നും യുവതി പറയുന്നു.
സമാന രീതിയില്‍ ക്ഷേത്രത്തില്‍ ചിലരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടാകാറുണ്ടെന്ന് പറഞ്ഞു പലരും രംഗത്തു വന്നിട്ടുണ്ട്.
എന്നാല്‍, ഏറ്റുമാനൂര്‍ ക്ഷേത്ര ഉപദേശക സമിതി അംഗം പറയുന്നത് അവിടെ ചുറ്റമ്ബലത്തിലോ ,സോപാനത്തിങ്കലോ സമിതിയോ ദേവസ്വം ബോര്‍ഡോ ആരെയും നിയന്ത്രിക്കാന്‍ ഏല്പിച്ചിട്ടില്ല .
അവിടെ ദേവസ്വം ഗാര്‍ഡ് അവരുടെ ജോലി വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. അവരാകട്ടെ ഭക്തജനങ്ങളോട് നല്ല രീതിയില്‍ തന്നെയാണ് പെരുമാറുന്നത്.
ഈ വിഷയം അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പറയുന്നു.
എന്നാല്‍, ക്ഷേത്രം ഭാരവാഹികളല്ലാത്ത ആളുകള്‍ വന്ന് അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം.