video
play-sharp-fill

കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ വിശ്വകർമ്മ സംഘടനകളുടെ ഐമ്പൊലി സമർപ്പണം നാളെ

കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ വിശ്വകർമ്മ സംഘടനകളുടെ ഐമ്പൊലി സമർപ്പണം നാളെ

Spread the love

ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ എട്ടാം ഉത്സവദിവസമായ മാർച്ച് ആറിന്
ഏറ്റുമാനൂരിലെ വിവിധ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ
ഐമ്പൊലി സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാരിയമ്മൻ കോവിൽ ട്രസ്റ്റ്, അഖില കേരള വിശ്വകർമ്മ മഹാസഭ, കേരള വിശ്വകർമ്മ സഭ, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി, തമിഴ് വിശ്വബ്രഹ്മ സമാജം മേഖലാകമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ
മാരിയമ്മൻ കോവിലിൽ നിന്നും വൈകുന്നേരം
ആറിന് ഘോഷയാത്ര ആരംഭിക്കും.

സമ്മേളനംഅയ്‌ബൊലി സമർപ്പണ സമിതി ചെയർമാൻ മുരളി തകടിയേലിൻ്റെ അധ്യക്ഷതയിൽ സമിതി രക്ഷാധികാരി പി. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.എൻ. പുഷ്പാംഗദൻ, പി.പി. വിനയകുമാർ തുടങ്ങിയവർ പ്രസംഗിക്കും.ഘോഷയാത്ര
താലപ്പൊലി യുടെയും വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും ക്ഷേത്രകോമരങ്ങളുടെയും അകമ്പടിയോടെ മഹാദേവ സന്നിധിയിൽ എത്തി അയ്മ്പൊലി സമർപ്പിക്കും.പി. പ്രമോദ് കുമാർ,മുരളി തകടിയേൽ ,കെ.കെ. രാജപ്പൻ ,എൻ.എൻ. പുഷ്പാംഗദൻ ,പി.പി. വിനയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.