
ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് ഇന്നലെ വൈകുന്നേരം വരെ ഏറ്റുമാനൂർ സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്ത എസ് ഐ
വൈക്കം: ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വൈക്കം കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാ ഭവനിൽ സിനിൽകുമാറാണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണ് മരിച്ചത്.
പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ വൈകിട്ട് ആറര വരെ സിനിൽകുമാർ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. വൈകുന്നേരമാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :