video
play-sharp-fill
ഭാര്യയുടെ അമ്മയെ  പീഡിപ്പിച്ച കേസിൽ ഏറ്റുമാനൂർ സ്വദേശി അറസ്റ്റിൽ; അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച് രക്ഷപെടാൻ നോക്കിയ പ്രതിയെ സാഹസികമായി കീഴടക്കി പൊലീസ്

ഭാര്യയുടെ അമ്മയെ പീഡിപ്പിച്ച കേസിൽ ഏറ്റുമാനൂർ സ്വദേശി അറസ്റ്റിൽ; അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച് രക്ഷപെടാൻ നോക്കിയ പ്രതിയെ സാഹസികമായി കീഴടക്കി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂരിൽ ഭാര്യയുടെ അമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ഓണം തുരുത്ത് പ്രാവട്ടം ഭാഗത്ത് കളത്തിൽപറമ്പിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ (35) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം ഭാര്യയുടെ അമ്മയ്ക്ക്നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ അന്വേഷിച്ചുചെന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേരെ വധ ഭീഷണി മുഴക്കി, പട്ടിക കഷണം കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് സംഘം ഇയാളെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. പ്രതി ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ട ആളാണ്. ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ മോഷണക്കേസും, ഏറ്റുമാനൂർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർസി.ആര്‍, എസ്.ഐ ഭരതൻ വി.എൻ, എ.എസ്.ഐ സിനോയ് മോൻ തോമസ്, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, രാകേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.