ഏറ്റുമാനൂർ പുന്നത്തറയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം ; കട്ടപ്പന സ്വദേശിയായ നേഴ്‌സിന് ദാരുണാന്ത്യം

Spread the love

കോട്ടയം : ഏറ്റുമാനൂർ പുന്നത്തറയിൽ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, കട്ടപ്പന സ്വദേശിയായ നേഴ്‌സിന് ദാരുണാന്ത്യം.

ഇടുക്കി കാഞ്ചിയാറിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് രോഗിയെയുമായി എത്തിയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.കട്ടപ്പന സ്വദേശിയായ മെയിൽ നഴ്സ് ജിതിനാണ് മരിച്ചത്.

അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർക്കും, രോഗികളായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു സംഭവം. ഇടുക്കിയിൽ നിന്നും രോഗിയെയുമായി എത്തിയ 108 ആംബുലൻസ് നിയന്ത്രണം നഷ്ടമായി റോഡരികിൽ നിന്നും തെന്നി മാറി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് മറിയുകയായിരുന്നു.അപകടത്തിൽ കാറിനും സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ മൂന്നു വാഹനങ്ങളിലായി ആശുപത്രിയിലേയ്ക്കി മാറ്റിയത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.അപകടത്തെ തുടർന്ന് ഏറ്റുമാനൂർ പാലാ റോഡിൽ ഗതാഗത തടസവും ഉണ്ടായി.