video
play-sharp-fill

ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത്ത് പടിക്ക് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അ‌പകടം; ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു

ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത്ത് പടിക്ക് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അ‌പകടം; ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു

Spread the love

ഏറ്റുമാനൂർ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു. ഞായറാഴ്ച രാത്രി 8.45ന് ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത്ത് പടിക്ക് സമീപം ഉണ്ടായ അപകടത്തിൽ ഈരാറ്റുപേട്ട അരുവിത്തുറ കീഴേടത്തിൽ ഷെറീഫിൻ്റെ ഭാര്യ ഫൗസിയ (39) ആണ് മരിച്ചത്.ഫൗസിയയും ഭർത്താവ് ഷെറീഫും ഓട്ടോറിക്ഷയിൽ കാരിത്താസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

കിസ്മത്ത് പടിക്കു സമീപം പെട്രോൾ പമ്പിന് മുമ്പിൽ വച്ച് എതിർ ദിശയിൽ നിന്ന് വന്ന കാർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഈ സമയം അതുവഴി വന്ന കാറിൽ ഫൗസിയയെ കിടങ്ങൂർ എൽ എൽ എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ മുഹമ്മദ് സാഹി, കാർ ഡ്രൈവർ പാലാ സ്വദേശി ജറിൻ എന്നിവരെ ഏറ്റുമാനൂർ പോലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group