video
play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള വീഡിയോ കോൾ  റിക്കോർഡ് ചെയ്തു; സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 20,000 രൂപ തട്ടിയെടുത്തു; ഏറ്റുമാനൂരിൽ പോക്സോ കേസിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ( പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പ് ഭാഗത്ത് താമസം) ഇഷാം നജീബ് (22) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ വീഡിയോ കോൾ ചെയ്ത് കോൾ റിക്കോർഡ് ചെയ്യുകയും ,ഇത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് അതിജീവതയെ ഭീഷണിപ്പെടുത്തി 20,000 രൂപ തട്ടിയെടുക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിജീവതയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ പ്രശോഭ്,എ.എസ്.ഐ സിനോയ് മോൻ, സി.പി.ഓ മാരായ ഡെന്നി പി ജോയ്, പ്രവീൺ പി. നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.