ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു അപകടം ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

Spread the love

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
തമിഴ്നാട്ടിൽ നിന്നും വടവാതൂരിലെ ടയർ ഫാക്ടറിയിലേക്ക് എത്തിയ ലോറിയാണ് നിയന്ത്രണം റോഡിൽ മറിഞ്ഞത്.

video
play-sharp-fill

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് എത്തിയ ലോറി പട്ടിത്താനത്ത് വച്ച് നിയന്ത്രണം നഷ്ടമായി റോഡിൽ മറിയുകയായിരുന്നു.

അപകടത്തെ തുടർന്ന് എംസി റോഡിലും വൻ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group