ഏറ്റുമാനൂർ പാലാ റൂട്ടിൽ കട്ടച്ചിറയിൽ വാഹനാപകടം; റോഡിൽ നിന്ന് തെന്നിമാറി കുഴിയിലേക്ക് മറിഞ്ഞ കാറിൽ നിന്നും 2 പേരെ രക്ഷിച്ച് പാലാ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ വനിതാ എഎസ്ഐ നിസ്സയും സിപിഒ സിനോജും

Spread the love

ഏറ്റുമാനൂർ: ഏറ്റുമാനൂർ പാലാ റൂട്ടിൽ ഹൈവേയിൽ കട്ടച്ചിറയിൽ വാഹനാപകടം. ഇന്ന് രാവിലെ പത്തേകാലോടെയാണ് അപകടമുണ്ടായത്.

video
play-sharp-fill

ഏറ്റുമാനൂർ ഭാഗത്ത് നിന്ന് പാലായിലേക്ക് പോയ കാർ റോഡിൽ നിന്ന് തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു.

മാരുതി ഓൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന 2 പേരും ഡോർ തുറക്കാനാവാതെ കാറിൽ കുടുങ്ങി കിടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം പാലാ സ്റ്റേഷനിൽ നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ സിപിഒ സിനോജും , ഏറ്റുമാനൂരിൽ നിന്ന് പാലാ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോയ വനിതാ എഎസ്ഐ നിസ്സയും അപകടം കണ്ട് ഓടിയെത്തി.

ഇരുവരും ചേർന്ന് തൊട്ടടുത്ത വീട്ടിൽ നിന്നും കയർ കൊണ്ട് വന്ന് കാർ യാത്രക്കാരായ ഇരുവരേയും രക്ഷപൊടുത്തി. രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും പങ്കാളികളായി. പരിക്കേറ്റ കാർ യാത്രക്കാരേ ആശുപത്രിയിലാക്കിയിട്ടുണ്ട്. ഇരുവരുടെയും പരിക്ക് പരിക്ക് സാരമുള്ളതല്ല