video

ഏറ്റുമാനൂരിൽ എൻസിപിയിൽ കല്ലുകടി; ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി രാജി വച്ചു

ഏറ്റുമാനൂരിൽ എൻസിപിയിൽ കല്ലുകടി; ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി രാജി വച്ചു

Spread the love

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: എൻസിപിയിൽ കല്ലുകടി. ജില്ലാ ജനറൽ സെക്രട്ടറിയുൾപ്പെടെ രാജിവച്ചു. എൻ.സി.പി ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ അവഗണയും, എതിർപ്പും മൂലം പാർട്ടിയിൽ നിന്നും വിട്ടു നിൽക്കാൻ താനും നൂറ്റമ്പതോളം സഹപ്രവർത്തകരും നിർബന്ധിതരായിരിക്കുകയാണന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.

എൻ.സി.പിയുടെ ഭാഗമായി നിന്നിരുന്ന പലർക്കും ആദ്യ ഘട്ടങ്ങളിൽ കൃത്യമായ പരിഗണന പാർട്ടിയിൽ നിന്നും ലഭിച്ചിരുന്നു.

എന്നാൽ, പിന്നീട് പാർട്ടിയിലെ പഴയ നേതാക്കളുടെ അമിതമായ അതിപ്രസരം മൂലം അടുത്ത കാലത്ത് പാർട്ടിയിൽ എത്തിയ പല നേതാക്കൾക്കും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികളിൽ പങ്കെടുക്കുമ്പോൾ മുതൽ, പരിപാടികളുടെ അറിയിപ്പുകൾ നൽകുന്ന കാര്യത്തിൽ വരെ അവഗണന നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെ സ്ഥാനങ്ങൾ എല്ലാം ഒഴിഞ്ഞ് വിട്ടു നിൽക്കാൻ നിർബന്ധിതരായിരിക്കുന്നത്.

ഇടതു പക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് ഇടതു പക്ഷത്തിനൊപ്പം തന്നെ ഇനിയും നിലകൊള്ളുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇടതു പക്ഷ ഐക്യം നിലനിർത്തുന്ന നിലപാടുകൾ മാത്രമാകും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുക എന്നും അറിയിച്ചു.