
സ്വന്തം ലേഖകൻ
കോട്ടയം: കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം ഭാഗത്ത് മടത്തിൽ പറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ (33) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, വീട് കയറി ആക്രമണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.



