വോട്ട് കൊള്ളക്കെതിരെ എസ്ഡിപിഐ ഏറ്റുമാനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി; കറിയറ്റപ്പുഴയിൽ നിന്നും തുടങ്ങിയ ജാഥ ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു

Spread the love

ഏറ്റുമാനൂർ:ഏറ്റുമാനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വോട്ട് കൊള്ളക്കെതിരെ എസ്ഡിപിഐ പദയാത്ര നടത്തി. മുനിസിപ്പൽ പ്രസിഡന്റ്‌ മുഹമ്മദ്‌ റാഫി ജാഥ ക്യാപ്റ്റൻ ആയി ജാഥ നയിച്ചു.

കറിയറ്റപ്പുഴയിൽ നിന്നും തുടങ്ങിയ ജാഥ ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ് സാലി ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്ത പദയാത്ര സമാപനം മണ്ഡലം സെക്രട്ടറി ബഷിർ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു.