video
play-sharp-fill

ഹെൽത്ത് ഇൻസ്‌പെക്ടറടക്കം രണ്ട് ജീവനക്കാർക്ക് കോവിഡ് ; ഏറ്റുമാനൂർ നഗരസഭ ഓഫീസ് അടച്ചു :സെക്രട്ടറിയടക്കമുള്ള  24 ജീവനക്കാർ ക്വാറന്റൈനിൽ

ഹെൽത്ത് ഇൻസ്‌പെക്ടറടക്കം രണ്ട് ജീവനക്കാർക്ക് കോവിഡ് ; ഏറ്റുമാനൂർ നഗരസഭ ഓഫീസ് അടച്ചു :സെക്രട്ടറിയടക്കമുള്ള 24 ജീവനക്കാർ ക്വാറന്റൈനിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഹെൽത്ത് ഇൻസ്‌പെക്ടർക്കും രണ്ട് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിക്കുകയും സെക്രട്ടറിയടക്കം 24 പേർ ക്വാറന്റൈനിൽ ആവുകയും ചെയ്തതോടെ ഏറ്റമാനൂർ നഗരസഭാ ഓഫീസ് അടച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് ഇവരുടെ പരിശോധനാ ഫലം വന്നതോടെ ഇവരുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും ക്വാറന്റൈനിൽ ആക്കുകയുമായിരുന്നു. ഇതോടെയാണ് രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂർ നഗരസഭാ ഓഫീസ് അടക്കാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച്ച ഉച്ചയോടെ അടച്ച ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഇനി തുറക്കൂ. നഗരസഭയിലെ ജീവനക്കാർക്കും എല്ലാ ജനപ്രതിനിധികൾക്കും കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ഏറ്റുമാനൂർ നഗരസഭയിൽ നിരവധിയാളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഏറ്റുമാനൂർ അതിരമ്പുഴ പ്രദേശങ്ങളെ കോവിഡ് ക്ലസ്റ്ററായും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഏറ്റുമാനൂർ നഗരസഭാ ഓഫീസിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമാനൂർ നഗരസഭാ ഓഫീസ് സന്ദർശിച്ചവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.