
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ:∙ നഗരസഭയിൽ അസിസ്റ്റന്റ് എൻജിനീയറെ മർദിച്ച് വൈസ് ചെയർമാൻ. നഗരസഭ അസിസ്റ്റന്റ് എൻജിനീയർ എസ്.ബോണിക്കാണു മർദനമേറ്റത്.
വൈസ് ചെയർമാൻ കെ.ബി.ജയമോഹനാണു മർദിച്ചത്. വഴിവിളക്ക് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖത്ത് അടിയേറ്റ ബോണിയെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ബോണിയുടെ മുഖത്തിനും കാൽമുട്ടിനുമാണു പരുക്ക്. കേസെടുത്തതായി ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.