video
play-sharp-fill

ഏറ്റുമാനൂരിലെയും പരിസരത്തെയും നാല് പഞ്ചായത്തുകൾ അടച്ചു; കടകൾ തുറക്കുക രാവിലെ ഏഴു മുതൽ രണ്ടു വരെ മാത്രം; രാത്രിയിൽ പുറത്തിറങ്ങിയിൽ കേസ്

ഏറ്റുമാനൂരിലെയും പരിസരത്തെയും നാല് പഞ്ചായത്തുകൾ അടച്ചു; കടകൾ തുറക്കുക രാവിലെ ഏഴു മുതൽ രണ്ടു വരെ മാത്രം; രാത്രിയിൽ പുറത്തിറങ്ങിയിൽ കേസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലും പച്ചക്കറി മാർക്കറ്റിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ഏറ്റുമാനൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ പഞ്ചായത്തുകളിൽ നിന്നുളളവരാണ്്. ഏറ്റുമാനൂർ നഗരസഭയിലെ കണ്ടെയ്ൻമെന്റ് സോണുകളായ നാല്, 27 വാർഡുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാർഡുകളെയും, കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ പഞ്ചായത്തുകളെയും പ്രത്യേക പരിഗണന ആവശ്യമുള്ള ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി മൈക്ക് അനൗൺസ്‌മെന്റ് അടക്കമുള്ളവ നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

ക്ലസ്റ്റർ മേഖലയിലെ നിയന്ത്രമങ്ങൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും, റേഷൻ കടകളും മാത്രമേ ഈ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ പാടൂള്ളു. ഇവയുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ ആക്കിയിട്ടുണ്ട്.

2. അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകൾ തങ്ങളുടെ ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തേമ്ടതും ഈ നമ്പരുകളിൽ വിളിച്ചോ, വാട്‌സ്അപ്പ് മുഖാന്തിരമോ മുൻകൂറായി നൽകുന്ന ലിസ്റ്റ് പ്രകാരം സ്ഥാപനങ്ങൾ ഏറ്റെടുത്തു വയ്ക്കുന്ന പാക്കറ്റുകൾ മുൻകൂറായി നിശ്ചയിക്കുന്ന സമയത്ത്, ഓൺലൈനായോ നേരിട്ടോ പണം നൽകി ഉപഭോക്താക്കൾക്കു സ്വീകരിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് നടപ്പിലാക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാം.

3. ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണ വിതരണ സംവിധാനം അനുവദനീയമല്ല. ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രം പാഴ്‌സൽ സർവീസുകൾ നടത്താം. വൈകിട്ട് ഏഴു മുതൽ രാത്രി പത്തു വരെ ഹോം ഡെലിവറി മാത്രം അനുവദിക്കും.

4. രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ യാത്രകൾ അനുവദിക്കില്ല. അയർന്തര വൈദ്യസഹായത്തിനുള്ള യാത്രകൾക്കു മാത്രം ഇളവ് ഉണ്ടായിരിക്കും.

5. മരണാനന്തര, വിവാഹ ചടങ്ങുകൾക്കു 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. മറ്റു യാതൊരു ചടങ്ങുകളും പാടില്ല.

6. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനുളള തുടർച്ചയായ അനൗൺസ്‌മെന്റ് സ്ഥാപനം ഏർപ്പാട് ചെയ്യേണ്ടതാണ്.

7. ഈ പ്രദേശങ്ങളിൽ ഇൻസിഡന്റ് കമാൻഡർ, പൊലീസ്, ആരോഗ്യ വകുപ്പ് , തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കേണ്ടതാണ്.

8. ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല.