
കോട്ടയം: ഏറ്റുമാനൂര്‍ – മണര്‍കാട് ബൈപ്പാസില്‍ അപകടം പതിവ്; ഇതുവരെ നടന്നത് ചെറുതും വലുതുമായ 50 ലേറെ അപകടങ്ങളാണ്. ഇതിൽജീവൻ നഷ്ടമായവരും നിരവധി.
എറണാകുളം, കുറവിലങ്ങാട് , ഏറ്റുമാനൂർ റോഡുകളുടെ സംഗമ കേന്ദ്രമാണ് പട്ടിത്താനം കവല. ഇവിടേക്കാണ് ബൈപ്പാസ് റോഡ് തുറക്കുന്നത്. 2 കിലോമീറ്റർ നിവർന്ന ബൈപ്പാസ് റോഡിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങള്‍ നേരെ പട്ടിത്താനം കവലയിലേക്ക് പ്രവേശിക്കുകയാണ്. പ്രവേശിച്ച് കഴിയുമ്പോള്‍ മാത്രമാണ് ഇതൊരു പ്രധാന ജംഗ്ഷനാണെന്ന് യാത്രക്കാർ മനസിലാക്കുക.
ചെറുതും വലുതുമായ ഒട്ടേറെ പോക്കറ്റ് റോഡുകളാണ് ബൈപ്പാസിലേക്കു തുറക്കുന്നത്. റോഡ് പരിചയമില്ലാത്ത വാഹന യാത്രക്കാർക്ക് പോക്കറ്റ് റോഡുകള്‍ തിരിച്ചറിയാനാവില്ല. ഏതു സമയത്തും അപകടം ഉണ്ടായേക്കാവുന്ന 5 പ്രധാന പോയിന്റുകളാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഗമസ്ഥലമായ പട്ടിത്താനത്ത് ട്രാഫിക് സിഗ്‌നല്‍ലൈറ്റുകളില്ലാത്തതാണ് അപകടത്തിന് പ്രധാന കാരണം.



