
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. മാർച്ച് എട്ടിന് ആറോടെ ആറാട്ടോടെ സമാപിക്കും. മാർച്ച് ആറിനാണ് ഏഴരപ്പൊന്നാന ദർശനം.
ഇന്ന് രാവിലെ 10.45നും 11.05നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ്. 28 മുതൽ ഒമ്പതാം ഉത്സവദിനം വരെ ഉച്ചയ്ക്ക് 1 ന് ഉത്സവബലിദർശനം, രാവിലെ 7ന് ശ്രീബലി, വൈകുന്നേരം 5ന് കാഴ്ചശ്രീബലി, വേലകളി എന്നിവയും നടക്കും.
മൂന്ന്, നാല് ഉത്സവദിനങ്ങളിൽ മേജർസെറ്റ് കഥകളിയും നടക്കും. മാർച്ച് 6ന് രാത്രി 12ന് ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 7 ന് രാത്രി 8ന് പിന്നണിഗായിക കെ.എസ് ചിത്രയെ ആദരിക്കും. ഏറ്റുമാനൂർ ദേവസ്വത്തിന്റെ സ്നേഹോപഹാരം മന്ത്രി വി എൻ വാസവൻ സമ്മാനിക്കും.



