play-sharp-fill
ഏറ്റുമാനൂർ പേരൂർക്കവലയിൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ആളപായമില്ല

ഏറ്റുമാനൂർ പേരൂർക്കവലയിൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ആളപായമില്ല

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: പേരൂർക്കവലയിൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.


ഏറ്റുമാനൂർ പേരൂർക്കവലയിൽ രാത്രി 10.30 ഓടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു വാഹനം കുറുകെ ചാടിയതിനെ തുടർന്ന് ലോറി വെട്ടിയ്ക്കവേ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകരുകയും പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തു.

ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.