ഏറ്റുമാനൂർ കാണക്കാരിയിൽ നായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏറ്റുമാനൂർ കാണക്കാരിയിൽ നായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏറ്റുമാനൂർ : കാണക്കാരിയിൽ നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടിത്താനം ഉപ്പുപുരയ്കൽ വീട്ടിൽ കുര്യൻ, വത്സമ്മ ദമ്പതികളുടെ മകൻ മനോയി എന്ന നിജേഷ് കുര്യൻ ( 38 ) ആണ് മരിച്ചത്.

 

കഴിഞ്ഞ ദിവസമാണ് നിജേഷ് സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് നായ ചാടുകയും തുടർ‍ന്ന് ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് മറിയുകയായിരുന്നു. റോഡിൽ വീണ നിജേഷിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ സ്‌നേഹ, മകൻ ആൽഫ്രഡ് .