ഏറ്റുമാനൂരിൽ വീട് കുത്തി തുറന്ന് 19 പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിൽ സ്ത്രീ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

Spread the love

 

കോട്ടയം: ഏറ്റുമാനൂരിൽ വീട് കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ രാജേഷ് (42), ഇയാളോടൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിയായ ബേബി (42) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

ഏറ്റുമാനൂർ പുന്നത്തുറ കറ്റോട് ഭാഗത്തുള്ള വീട്ടിൽ വീട്ടുകാർ ഇല്ലാതിരുന്ന സമയം വീടിന്റെ വാതിൽ കുത്തി തുറന്ന് മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്തൊൻപതര പവൻ സ്വർണാഭരണങ്ങളും, 5000 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

 

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഒരു ഭാഗം ഇയാൾ കൂടെ താമസിച്ചിരുന്ന ബേബിയെ ഏൽപ്പിക്കുകയും, ഇവർ ഇതിൽ നിന്നും ഒരു മോതിരം സ്വർണക്കടയിൽ വില്‍ക്കുകയും ചെയ്തു. ഇവരുടെ വീട്ടിൽ സൂക്ഷിച്ചതും കടയിൽ വിറ്റതുമായ സ്വർണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തു. വിവിധ സ്റ്റേഷനുകളായി പതിനെട്ടോളം  കേസുകളിൽ രാജേഷ് പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group