ബാറിലെ വാക്കുതർക്കം: യുവാവിനെ മർദ്ദിച്ചും ആയുധം ഉപയോഗിച്ച് കഴുത്തിന് മുറിവേൽപ്പിച്ചും കൊലപ്പെടുത്താൻ ശ്രമം; പ്രതി ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

Spread the love

ഏറ്റുമാനൂർ: ബാറിലെ വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ ഇഞ്ചക്കാല വീട്ടിൽ മുഹമ്മദ് റാഫി ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

ബാറിനുള്ളിൽ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഉണ്ടായ വിരോധത്താൽ ജൂൺ 11ന് വൈകിട്ട് ഒമ്പതര മണിയോടുകൂടി തവളക്കുഴി മാളിക ബാറിന് സമീപത്ത് റോഡരികിൽ വെച്ച് പ്രതി ഏറ്റുമാനൂർ സ്വദേശി ഹരികൃഷ്ണൻ എന്ന യുവാവിനെ മർദ്ദിക്കുകയും കയ്യിൽ സൂക്ഷിച്ചിരുന്ന ഏതോ ആയുധം ഉപയോഗിച്ച് കഴുത്തിന് മുറിവേൽപ്പിക്കുകയും ആയിരുന്നു.

സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരവേ ഏറ്റുമാനൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ അൻസിൽ എഎസ്, എസ്ഐ മാരായ അഖിൽദേവ്, മനോജ് കെകെ, എസ് സിപിഒ മാരായ ജിജോ, ജോമി, സുനിൽ കുര്യൻ,സിപിഒ മാരായ അനീഷ്‌ വികെ, അജിത് എം വിജയൻ, അനിൽകുമാർ
എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് പ്രതി ഉപയോഗിച്ച് ആയുധം കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group